ജറുസലം: ലബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നാലു വിദേശ തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴു പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേലുമായി അടുത്ത ദിവസങ്ങളില്‍ത്തന്നെ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിച്ചേരുമെന്ന ലബനന്റെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രി നജീബ് മികാട്ടിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം എന്നതും ശ്രദ്ധേയം.
ലബനനിലെ സായുധസംഘമായ ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ഇസ്രയേല്‍ ഒക്ടോബറില്‍ ആക്രമണം തുടങ്ങിയ ശേഷം ഇസ്രയേലിനു നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.