യുഎസ് ഓപ്പൺ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ സഖ്യം പുറത്ത്, മിക്സഡ് ഡബിൾസിൽ ക്വാർട്ടർ പോരിൽ പ്രതീക്ഷ

Lന്യൂയോർക്ക്: യു എസ് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണക്ക് നിരാശ. ബൊപ്പണ്ണയും പങ്കാളി മാത്യു എബ്ഡനും ക്വാർട്ടർ കാണാതെ പുറത്തായി. അർജൻ്റീനിയൻ ജോഡിയായ മാക്സിമോ ഗോൺസാലസ് – ആന്ദ്രേസ് മൊൾട്ടേനി സഖ്യത്തോട് 1-6, 5-7 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് പ്രീ ക്വാർട്ടറിൽ പരാജയപ്പെട്ടാണ് ബൊപ്പണ്ണ സഖ്യം പുറത്തായത്.

ആദ്യ സെറ്റിൽ ഗോൺസാലസും മൊൾട്ടേനിയും 6-1 ന് ആധിപത്യം സ്ഥാപിച്ചു. രണ്ടാം സെറ്റിൽ ബൊപ്പണ്ണയും എബ്ഡനും പ്രതിരോധം കാട്ടിയെങ്കിലും 5-5 ൽ നിൽക്കെ നിർണായക ബ്രേക്ക് തടയാനായില്ല. ഇത് 5-7 ന്റെ തോൽവിയിലേക്ക് നയിച്ചു.

തോൽവിയോടെ പുരുഷ ഡബിൾസിൽ ബൊപ്പണ്ണ – എബ്ഡൻ സഖ്യം പുറത്തായെങ്കിലും മിക്‌സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ഇരുവരും എതിരാളികളായി പോരാടിക്കുന്നുണ്ട്. അൽദില സുതജിയാദിക്കൊപ്പം ബൊപ്പണ്ണയിറങ്ങുമ്പോൾ എബ്ഡൻ, ബാർബോറ ക്രെജിക്കോവ സഖ്യമാകും എതിരാളികൾ.മിക്സഡ് ഡബിൾസിൽ ഇന്തോ- ഇന്തോനേഷ്യൻ ജോഡിയായ രോഹൻ ബൊപ്പണ്ണ – അൽദില സുതജിയാദി സഖ്യം ഓസീസ്- ചെക് സഖ്യം ജോൺ പിയേഴ്സ് -കാതറീന സിനിയാകോവ ജോഡിയെ 7-6, 10-7 ന് വീഴ്ത്തിയത് ക്വാർട്ടറിലെത്തിയത്.

More Stories from this section

family-dental
witywide