ബൊപ്പണ്ണ–ബാലാജി സഖ്യം രണ്ടാം റൗണ്ട് കാണാതെ പുറത്തായി, പാരിസിൽ ഇന്ത്യയുടെ ‘ടെന്നിസ്’ പ്രതീക്ഷകൾ അവസാനിച്ചു

പാരിസ്: ഒളിംപിക്സിൽ ടെന്നിസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് കനത്ത നിരാശ. പുരുഷ ഡബിൾസില്‍ രോഹൻ ബൊപ്പണ്ണ – ശ്രീറാം ബാലാജി സഖ്യം രണ്ടാം റൗണ്ടിലെത്താതെ പുറത്തായതോടെ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ടെന്നിസിലെ ഇന്ത്യൻ സ്വപ്നങ്ങളും അസ്തമിച്ചു. ആദ്യ റൗണ്ടിൽ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ– ഗെൽ മോൺ‍ഫിൽസ് എന്നിവരോടാണ് ഇന്ത്യൻ താരങ്ങൾ നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റത്. 5–7, 2–6 എന്നീ സെറ്റുകൾക്കാണ് തോറ്റത്.

ആദ്യ സെറ്റ് പോരാട്ടത്തിൽ തുടക്കത്തില്‍ തന്നെ പിഴച്ച ഇന്ത്യൻ താരങ്ങൾ പിന്നീട് 5–5 എന്ന സ്കോറിലേക്കെത്തി തിരിച്ചുവന്നെങ്കിലും അവസാന നിമിഷം സെറ്റ് കൈവിട്ടു. രണ്ടാം സെറ്റ് ഫ്രഞ്ച് സഖ്യം അനായാസം മറികടന്നു. ഇതോടെ ഇന്ത്യൻ സഖ്യത്തിന്റെ പ്രതീക്ഷകളും അവസാനിച്ചു.

ഞായറാഴ്ച്ച നടന്ന പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സുമിത് നാഗലും ആദ്യ റൗണ്ടിൽ തോറ്റിരുന്നു. ഫ്രഞ്ച് താരം കൊറെന്റിൻ മൗറ്റെറ്റിനോടാണ് സുമിത് തോറ്റത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ താരം തോൽവി സമ്മതിച്ചത്. 2-6, 6-2, 5-7 എന്നിങ്ങനെയായിരുന്നു സ്കോർ.

More Stories from this section

family-dental
witywide