
മുംബൈ: 2024 ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ഷർമ്മ തന്നെ നയിക്കുമെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷായുടെ പ്രഖ്യാപനം. കോച്ച് രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, നായകൻ രോഹിത് ശർമ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജയ് ഷായുടെ പ്രഖ്യാപനം. ഇക്കുറി ഇന്ത്യൻ ടീം കിരീടം നേടുമെന്നും ജയ് ഷാ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ട്വന്‍റി 20 ടീമിനെ ഹർദ്ദിക്ക് പാണ്ഡ്യയാകും നയിക്കുകയെന്ന അഭ്യൂഹങ്ങൾക്ക് കൂടി വിരാമമിടുകയാണ് ജയ് ഷാ ചെയ്തിരിക്കുന്നത്. 2023 ജനുവരി മുതൽ ഇന്ത്യൻ ടി 20 സംഘത്തെ നയിച്ചുവന്നത് പാണ്ഡ്യയായിരുന്നു. ഇക്കഴിഞ്ഞ അഫ്ഗാനെതിരായ മത്സരത്തിലൂടെയാണ് രോഹിത് വീണ്ടും ടി 20 യിലും നായകക്കുപ്പായം അണിഞ്ഞത്. ബി സി സി ഐ സെക്രട്ടറിയുടെ ഇന്നത്തെ പ്രഖ്യാപനത്തോടെ ലോകകപ്പിൽ രോഹിതിന് കീഴിലാകും പാണ്ഡ്യ കളിക്കുകയെന്ന് കൂടി വ്യക്തമാകുകയാണ്.
Rohit Sharma to captain India at T20 World Cup 2024 latest news