മാധ്യമപ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടം: റോജി എം ജോൺ എംഎൽഎ

ന്യൂജേഴ്സി: ലോകം മുഴുവൻ മാധ്യമപ്രവർത്തനം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് റോജി എം ജോൺ എംഎൽഎ. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ മാധ്യമ പ്രവർത്തനം വലിയ പ്രതിസന്ധി നേരിടുകയാണ്. ഭരണകൂടങ്ങളുടെ സമ്മർദം, മാധ്യമ മുതലാളിമാരുടെ സാമ്പത്തിക താൽപര്യം, സോഷ്യൽ മീഡിയയുടെ അതിപ്രസരം എല്ലാം മാധ്യമപ്രവർത്തനത്തിന് ഭീഷണിയാണ്. വേൾഡ് പ്രസ് ഫ്രീഡത്തിന്റെ പുതിയ കണക്കുകകൾ പുറത്തു വന്നപ്പോൾ ഇന്ത്യ ഏറെ പിന്നാലാണ് എന്ന വസ്തുത ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്ന മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള സ്റ്റേറ്റ് സ്പോൺസേഡായ ശ്രമങ്ങൾ ധാരാളം നടക്കുന്നുണ്ട്. ഓരോ വർഷം കൂടും തോറും മാധ്യമ പ്രവർത്തകർക്കു നേരെ നടക്കുന്ന അതിക്രമങ്ങളും കൂടി വരികയാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്തുന്നവർക്കെതിരെ കേസുകളെടുത്തുകൊണ്ട് ബുദ്ധിമുട്ടിക്കുന്ന സംഭവങ്ങളുമുണ്ട്.

ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ., ശബ്ദമില്ലാത്തവരുടെ ശബ്ദം, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരുടെ പക്ഷത്തു നിന്ന് അവർക്കു വേണ്ടി ശബ്ദം ഉയത്തുന്നവർ. അതുകൊണ്ട് മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ് .

ഭൂമിശാസ്ത്രപരമായി അമേരിക്ക ഏറെ ദൂരെയാണെങ്കിലും മലയാളിയുടെ ഹൃദയത്തിന് തൊട്ടടുത്തുള്ള രാജ്യമാണ് അമേരിക്ക. അതുകൊണ്ട് തന്നെ അമേരിക്കയിലെ ഓരോ സംഭവങ്ങളും മലയാളികൾ ശ്രദ്ധിക്കും. അമേരിക്കയിലെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകർ കാണിക്കുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു.

ഇന്ത്യ – അമേരിക്ക ബന്ധം ഉട്ടുഉറപ്പിക്കുന്നതിൽ നിങ്ങൾ ഓരോരുത്തരും പവർത്തനം. അമേരിക്കയിലാണെങ്കിലും നാട്ടിലെ ഓരോ പ്രവർത്തനങ്ങളിലും നിങ്ങളെടുക്കുന്ന താൽപര്യത്തെ അഭിനന്ദിക്കുന്നു എന്നും ഐപിസിഎൻഎയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും റോജി എം ജോൺ അറിയിച്ചു.

ഇന്ത്യ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറി ഷിജോ പൗലോസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹ്യൂസ്റ്റണിലെ മലയാളി ജഡ്ജി ജൂലി മാത്യു  മുഖ്യാതിഥിയായിരുന്നു. ഇന്ത്യ പ്രസ് ക്ളബ് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍, ഫോമ നാഷണല്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍, ഡബ്ള്യു എം.സി ഗ്ളോബൽ പ്രസിഡന്റ് തോമസ് മുണ്ടക്കല്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, വൈസ് പ്രസിഡന്റ് മൊയ്‌തീൻ പുത്തൻചിറ, ജോയിന്റ് സെക്രട്ടറി മാനുവൽ ജേക്കബ്, നാഷണല്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ മെമ്പേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Roji M John MLA inaugurated IPCNA new Working year Activities

More Stories from this section

family-dental
witywide