ബുച്ചാറെസ്റ്റ്: റുമേനിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സ്ഥാനാർഥി മുന്നിൽ. കോളിന്‍ ജോര്‍ജെസ്‌ക്യൂവാണ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജോര്‍ജെസ്‌ക്യൂ നിലവില്‍ 22.95 ശതമാനം വോട്ടുകള്‍ നേടി മുന്നിട്ട് നില്‍ക്കുകയാണ്. കടുത്ത റഷ്യന്‍ അനുകൂലിയും നാറ്റോ സഖ്യത്തിന്റെ വിരുദ്ധനുമാണ് ജോര്‍ജെസ്‌ക്യൂ.
യുക്രൈന് നല്‍കുന്ന സഹായങ്ങള്‍ അവസാനിപ്പിക്കുമെന്ന് പലവട്ടം പ്രഖ്യാപിച്ച നേതാവ് കൂടിയാണ് അദ്ദേഹം. നിലവില്‍ നാറ്റോ സഖ്യത്തില്‍ അംഗമാണ് റുമേനിയ. ഡിസംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്ത് വരുന്നത്. നേരത്തേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ മാര്‍സെല്‍ രണ്ടാം സ്ഥാനത്ത് എത്തും എന്നായിരുന്നു പ്രവചനങ്ങള്‍. റുമേനിയ നാറ്റോ സഖ്യത്തില്‍ തുടരണമോ എന്ന കാര്യത്തിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.
Romanian election updates