ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ (ഐജിഐഎ) ടെര്‍മിനല്‍ -1 ല്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണ് അപകടം. കുറഞ്ഞത് ആറ് പേര്‍ക്ക് പരുക്കേറ്റതായി വിവരം. പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം.
മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. ഇന്ന് കനത്ത മഴയ്ക്കിടെ ടാക്‌സി ഉള്‍പ്പെടെയുള്ള കാറുകള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ വീണത്. റൂഫ് ഷീറ്റ് കൂടാതെ, സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നിട്ടുണ്ട്. ടെര്‍മിനലിന്റെ പിക്ക്-അപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
#UPDATE | 4 people were injured, all have been rescued and taken to hospital after a roof collapsed at Terminal-1 of Delhi airport: Delhi Fire Service https://t.co/nZrfh05nhu
— ANI (@ANI) June 28, 2024
അതേസമയം, ടെര്‍മിനല്‍ 1ല്‍ നിന്നു പുറപ്പെടാനിരുന്ന വിമാനങ്ങള്‍ താത്ക്കാലികമായി യാത്ര മാറ്റിവെച്ചിട്ടുണ്ട്. സുരക്ഷാ നടപടിയെന്ന നിലയില്‍ ചെക്ക്-ഇന്‍ കൗണ്ടറുകളും അടച്ചിട്ടുണ്ട്.