പ്ലേ ഓഫ് ഉറപ്പിച്ചതിന് പിന്നാലെ നിലയുറപ്പിക്കാനാകാതെ സഞ്ജും സംഘവും, തുടർച്ചയായ നാലാം പരാജയം; പഞ്ചാബിന്‍റെ ഹിറോയായി സാം കറൻ

ഗുവാഹത്തി: ഐ പി എല്‍ സീസണില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് തുടർച്ചയായ നാലാം തോൽവി. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാനെ ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സാണ് പരാജയപ്പെടുത്തിയത്. അര്‍ദ്ധ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളും നേടി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത പഞ്ചാബ് നായകന്‍ സാം കറന്‍ ആണ് രാജസ്ഥാനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 5 വിക്കറ്റുകള്‍ക്കായിരുന്നു പഞ്ചാബിന്‍റെ വിജയം.

145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഒരു ഘട്ടത്തിൽ 48-4 എന്ന നിലയില്‍ തകർന്നിരുന്നു. അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശര്‍മ്മ 22(20) യും ക്യാപ്റ്റന്‍ സാം കറനും 63*(41) ചേർന്നാണ് വിജയത്തിലേക്ക് നയിച്ചത്. രാജസ്ഥാന് വേണ്ടി ആവേശ് ഖാന്‍, ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശ്വസി ജയ്‌സ്‌വാളിനെ 4(4) നഷ്ടമായി. ബട്‌ലര്‍ക്ക് പകരം ടീമിലെത്തിയ ടോം കോഹ്ലര്‍ കാഡ്‌മോര്‍ 18(23) തിളങ്ങിയില്ല. മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ സഞ്ജു സാംസണ്‍ 18(15) ഏഴാം ഓവറില്‍ മടങ്ങി. പിന്നീട് റിയാന്‍ പരാഗ് 48(34), രവിചന്ദ്രന്‍ അശ്വിന്‍ 28(19) എന്നിവര്‍ ടീമിനെ കരകയറ്റി. ധ്രുവ് ജൂരല്‍ 0(1), റോവ്മാന്‍ പവല്‍ 4(5), ഡൊനോവാന്‍ ഫെറെയിറ 7(8) ട്രെന്റ് ബോള്‍ട്ട് 12(9), ആവേശ് ഖാന്‍ 3(2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. പഞ്ചാബിന് വേണ്ടി സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അര്‍ഷ്ദീപ് സിംഗ്, നാഥന്‍ എലീസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

RR vs PBKS, IPL 2024: Sam Curran Heroics Ensures PBKS Thrilling 5 Wicket Win Over RR

More Stories from this section

family-dental
witywide