ഇസ്രയേൽ ഇറാൻ സംഘർഷം: യുഎസ് ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർഡ് തകർച്ച

മുംബൈ: ഇറാനിൽ ഇസ്രയേൽ പ്രത്യാക്രമണം നടത്തിയതോടെ തകർച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ രൂപ. ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിക്ഷേപകരെ അപകടസാധ്യതയുള്ള ആസ്തികളിൽ നിന്ന് പുറത്തുകടക്കാനും സുരക്ഷിത നിക്ഷേപങ്ങൾ തേടാനും പ്രേരിപ്പിച്ചതോടെയാണ് ഡോളറിനെതിരെ രൂപയ്ക്ക് വമ്പൻ തിരിച്ചടി നേരിടേണ്ടി വന്നത്.

ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യൻ കറൻസി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. യുഎസ് ഇക്വിറ്റി ഫ്യൂച്ചറുകളും ഏഷ്യൻ ഓഹരികൾക്കും തകർച്ച നേരിടുകയാണ്.

അതേസമയം ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയും ഉയർന്നു. മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണവിതരണത്തിൽ തടസങ്ങളുണ്ടാവുമെന്ന ആശങ്കയാണ് എണ്ണവില ഉയരുന്നതിലേക്ക് നയിച്ചത്.

ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകൾ 2.63 ഡോളർ ഉയർന്ന് ബാരലിന് 89.74 ഡോളറായി. മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 3.1 ശതമാനം ഉയർന്ന് ബാരലിന് 84.66 ഡോളറായി.

More Stories from this section

family-dental
witywide