ഹൈദരാബാദ്: അല്ലു അര്‍ജുനെ കാണാനെത്തിയവര്‍ക്കിടയില്‍ തിക്കും തിരക്കും ഉണ്ടായതിനെത്തുടര്‍ന്ന് ഒരു സ്ത്രീക്ക് ദാരുണാന്ത്യം. പുഷ്പ 2 ന്റെ റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് സ്ത്രീ മരിച്ചത്.
ഇന്നലെ രാത്രി 11 മണിക്കുള്ള പ്രീമിയര്‍ ഷോയ്ക്ക് എത്തിയ അല്ലു അര്‍ജുനെ കാണാനെത്തിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. അതേസമയം, ഒരു കുട്ടി അടക്കം രണ്ട് പേര്‍ ബോധം കെട്ട് വീണു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കുട്ടിയുടെ നില ഗുരുതരമാണ്.