യുക്രൈനിലെ ഷോപ്പിങ് മാളിൽ റഷ്യൻ ആക്രമണം, 10 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിലെ ഷോപ്പിംഗ് മാളിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിലെ കോസ്റ്റിയാ റിനിവ്കയിലെ മാളിലാണ് ആക്രമണമുണ്ടായത്. എക്‌സ്-38 എയർ-ടു-സർഫേസ് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വീടുകൾക്കും കടകൾക്കും നിരവധി കാറുകൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി യുക്രൈൻ ആഭ്യന്തര മന്ത്രി പറഞ്ഞു. റഷ്യൻ ഭീകരർ സൂപ്പർമാർക്കറ്റിലും പോസ്റ്റോഫീസിലും ആക്രമണം നടത്തിയതായും അവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി എക്‌സിൽ പറഞ്ഞു. റഷ്യയുടെ കുർസ്ക് മേഖലയിൽ ഈ ആഴ്ച യുക്രെയ്ൻ അതിർത്തി കടന്നുള്ള ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു.

ആക്രമണത്തെ പ്രതിരോധിക്കാൻ കുർസ്‌ക് മേഖലയിലേക്ക് കൂടുതൽ സൈന്യം നീങ്ങുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, അതിർത്തികളിൽ റോക്കറ്റ് ലോഞ്ചറുകൾ, ടോവ്ഡ് ആർട്ടിലറി തോക്കുകൾ, ടാങ്കുകൾ, ഹെവി ട്രാക്ക് ചെയ്ത വാഹനങ്ങൾ എന്നിവ റഷ്യ മേഖലയിൽ വിന്യസിക്കുകയാണെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.

Russia attacks in Ukarine shopping mall kills 10

More Stories from this section

family-dental
witywide