കീവിൽ റഷ്യ ആക്രമണം നടത്തി, യുക്രെയ്ൻ തിരിച്ചടിച്ചു, 7 മരണം

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ച റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അൽബേനിയ, അർജന്റീന, നോർത്ത് മാസഡോണിയ, പലസ്തീൻ, പോർച്ചുഗീസ്, മോണ്ടിനെഗ്രോ എന്നിവയുടെ കാര്യാലയങ്ങളാണ് തകർന്നത്.

ഈയാഴ്ചയാദ്യം തങ്ങളുടെ രാസവസ്തുനിർമാണശാലയ്ക്കുനേരേ പാശ്ചാത്യനിർമിത ആയുധങ്ങളുപയോഗിച്ച് യുക്രൈൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് റഷ്യ പറഞ്ഞു.

ആക്രമണത്തിനുപിന്നാലെ, റഷ്യയുടെ അതിർത്തിപ്രദേശമായ കുർസ്‌കിലെ റിൽസ്‌ക് പട്ടണത്തിൽ യുക്രൈനും തിരിച്ചടിച്ചു. ഒരു കുട്ടിയടക്കം ആറുപേർ കൊല്ലപ്പെട്ടു. റഷ്യൻ ആക്രമണത്തെ ഹീനപ്രവൃത്തിയെന്ന് യൂറോപ്യൻ യൂണിയൻ വിശേഷിപ്പിച്ചു. പുതിന്റെ അന്താരാഷ്ട്രനിയമലംഘനം പരിധിവിട്ടെന്ന് യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഉർസുല ഫൊണ്ടെലെയ്ൻ പറഞ്ഞു.

Russia attacks Kiev Ukraine retaliates 7 dead

More Stories from this section

family-dental
witywide