റഷ്യയിലെ പരമോന്നത ബഹുമതി മോദിക്ക് സമ്മാനിച്ച് പുടിൻ; ഇന്ത്യൻ ജനതയ്ക്ക് സമർപ്പിക്കുന്നുവെന്ന് മോദി

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദ അപോസ്തൽ’ സമ്മാനിച്ച് പ്രസിഡന്റ് വ്ലാഡമിർ പുടിൻ. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. ക്രെംലിനിലെ സെന്റ്. ആൻഡ്രൂ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

2019ൽ പ്രഖ്യാപിച്ച അവാർഡാണിത്. യേശു ക്രിസ്തുവിന്റെ ആദ്യ അപോസ്തലനായ ​ആൻഡ്രൂ പുണ്യാളന്റെ പേരിൽ 1698ൽ സാർ ചക്രവർത്തിയായ പീറ്റർ ദ ഗ്രേറ്റ് ഏർപ്പെടുത്തിയ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ നേതാവാണ് മോദി. ഇന്ത്യയിലെ ജനങ്ങൾ ഇത് സമർപ്പിക്കുന്നുവെന്ന് മോദി ബഹുമതി സ്വീകരിച്ചതിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

2019-ൽ പ്രഖ്യാപിച്ച പുരസ്കാരമാണ് ഇപ്പോൾ മോദിക്ക് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യ റഷ്യ നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയും ഇരുരാജ്യങ്ങൾക്കുമിടയിൽ സൗഹൃദം വളർത്തുന്നതിനും വേണ്ടി പ്രവർത്തിച്ച ആളാണ് മോദി എന്ന നിലയ്ക്കാണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. മോദിയുടെ രണ്ട് ദിവസം നീളുന്ന സന്ദർശന വേളയിൽ ഈ ബഹുമതി പുതിനിൽ നിന്ന് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.

More Stories from this section

family-dental
witywide