ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഉക്രെയ്നിലെ സ്‌ട്രൈ ജില്ലയിലെ പ്രധാന ഊര്‍ജ കേന്ദ്രത്തിലും ചെര്‍വോനോഹ്റാദ് ജില്ലയിലെ വൈദ്യുതോല്‍പാദന കേന്ദ്രത്തിലും ആക്രമണം അഴിച്ചുവിട്ട് റഷ്യ. ടെലിഗ്രാം മെസേജിംഗ് ആപ്പിലെ പ്രസ്താവനയില്‍ ലിവിവ് ഗവര്‍ണറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒറ്റ രാത്രികൊണ്ട് 50 മിസൈലുകളാണ് റഷ്യ തൊടുത്തത്. ആക്രമണം വൈദ്യുതി ഉല്‍പാദന കേന്ദ്രത്തില്‍ തീപിടുത്തത്തിന് കാരണമായി. എങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റഷ്യയുടെ വ്യോമാക്രമണം മൂന്ന് താപവൈദ്യുത നിലയങ്ങളില്‍ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. പവര്‍ എഞ്ചിനീയര്‍മാര്‍ കേടുപാടുകള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
റഷ്യ 50 ലധികം മിസൈലുകളും 20 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ടെലിഗ്രാമില്‍ എഴുതി.