
മോസ്‌കോ: അണുവായുധം വഹിക്കാൻ സാധിക്കുന്ന മിസൈലുകളുടെ ഉൽപാദനം വർധിപ്പിച്ച് റഷ്യ. യുക്രൈൻ ലക്ഷ്യമാക്കി കൂടുതൽ ഹൈപ്പര്‍സോണിക് മിസൈലുകള്‍ തൊടുത്തുവിടുമെന്ന പുട്ടിൻ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് ഇത്തരം മിസൈലുകൾ കൂടുതൽ ഉൽപാദിപ്പിക്കുകയാണ് റഷ്യയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. വാർത്ത ലോകത്തെ മുള്‍മുനയിലാക്കിയിരിക്കുകയാണ്.
നേരത്തെ ഭൂഖണ്ഡാന്തര മിസൈലാക്രമണം റഷ്യ നടത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അമേരിക്കയും യൂറോപ്പും തങ്ങളെ ആക്രമിക്കാൻ യുക്രൈന് ആയുധം നൽകുന്നുവെന്നാരോപിച്ചായിരുന്നു റഷ്യ ആക്രമണം കടുപ്പിച്ചത്. വേണമെങ്കിൽ ആണവായുധത്തിന് തയ്യാറാണെന്ന സൂചനയുമായി റഷ്യ, ആണവ നയത്തിൽ മാറ്റം വരുത്തിയിരുന്നു.
Russia increased hyper sonic missile production, says report