കീവ്: യുക്രെയ്നിനെതിരായ ആക്രമണത്തിനിടെ റഷ്യ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. നിലവിലെ യുദ്ധത്തിനിടെ ഇത്രയും ശക്തമായ, ആണവായുധ ശേഷിയുള്ള മിസൈല്‍ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെന്ന് യുക്രെയ്‌ന്റെ വ്യോമസേനയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഡിനിപ്രോ നഗരത്തെ ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണം നടത്തിയതെന്ന് വ്യോമസേന അറിയിച്ചു.
റഷ്യയ്ക്കുള്ളിലെ വിവിധ കേന്ദ്രങ്ങള്‍ക്കെതിരെ യുക്രെയ്ന്‍ യുഎസ്, ബ്രിട്ടീഷ് മിസൈലുകള്‍ ഉപയോഗിച്ചതിനു പിന്നാലെയാണ് റഷ്യയുടെ തിരിച്ചടി. 2022 ല്‍ ആരംഭിച്ച 33 മാസത്തെ സംഘര്‍ഷത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ആക്രണമം. എന്നാല്‍ റഷ്യ ഇതില്‍ പ്രതികരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല.
അതേസമയം, ആളപായമോ പരുക്കുകളോ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.