മോസ്‌കോ: രാജ്യത്തെ ജനസംഖ്യ കുറയുന്നതിൽ കടുത്ത ആശങ്കയുമായി റഷ്യ. ജനസംഖ്യയില്‍ കുറവുവന്നതോടെ പ്രത്യുല്‍പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയംതന്നെ രൂപവത്കരിക്കാന്‍ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.
പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്റെ വിശ്വസ്ത കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, ശിശുവിഭാഗം എന്നീ വകുപ്പുകൾ നോക്കുന്ന കമ്മിറ്റിയുടെ ചെയർവുമണായ നിന ഒസ്ടാനിനയാണ് ആശയത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ പറയുന്നു.
‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന ആശയമാണ് നടപ്പാക്കുന്നത്. ഇവരുടെ ശുപാര്‍ശകള്‍ റഷ്യൻ ഭരണകൂടം പരിഗണിക്കുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനുമായി കഴിഞ്ഞ മൂന്ന് വർഷമായി റഷ്യ യുദ്ധത്തിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് റഷ്യ കടന്നു പോകുന്നത്.
അതിനിടെ യുദ്ധം ചെയ്യാൻ സൈനികരുടെ കുറവ് അനുഭവിക്കുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉത്തരകൊറിയയിൽ നിന്ന് സൈനികരെ എത്തിച്ചതായും റിപ്പോർട്ടുകൾ വന്നു. ജനനനിരക്ക് 2.1-ല്‍ നിന്ന് 1.5 എന്ന നിലയിലേക്ക് എത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് ആളുകൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് സർക്കാർ നിർദേശിച്ചതെന്ന് ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ജനനനിരക്കുയർത്താൻ മന്ത്രാലയം തന്നെ രൂപീകരിക്കാൻ റഷ്യ ആലോചിക്കുന്നത്.
russia to form sex department