അലാസ്ക രാജ്യാന്തര വ്യോമാതിർത്തിയിൽ റഷ്യയുടെയും ചൈനയുടെയും ബോംബർ വിമാനങ്ങൾ, ചരിത്രത്തിൽ ആദ്യം

വാഷിംഗ്ടൺ : അമേരിക്കയെ ഞെട്ടിച്ചു കൊണ്ട് അലാസ്ക തീരത്തെ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ റഷ്യയുടെയും ചൈനയുടെയും ബോംബർ വിമാനങ്ങൾ ആദ്യമായി ഒരുമിച്ചു പറന്നു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് ഇക്കാര്യം വ്യാഴാഴ്ച വ്യക്തമാക്കിയത്. സൈനിക സഹകരണം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ സംയുക്ത സൈനിക അഭ്യാസത്തിനിടെയായിരുന്നു ഈ പുതിയ നീക്കം. ഇതാദ്യമായാണ് അലാസ്കൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിനുള്ളിൽ ചൈനീസ് ബോംബർ വിമാനങ്ങൾ പറക്കുന്നത്. വടക്കുകിഴക്കൻ റഷ്യയിലെ ഒരേ താവളത്തിൽ നിന്നാണ് ചൈനീസ്, റഷ്യൻ വിമാനങ്ങൾ പറന്നുയർന്നത്.

“ഇത് ആശങ്കാകുലമായ ഒരു ബന്ധമാണ് .യുക്രെയ്നിലെ റഷ്യയുടെ നിയമവിരുദ്ധവും അനാവശ്യവുമായ യുദ്ധത്തിന് ചൈന പിന്തുണ നൽകുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്,” ഓസ്റ്റിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിമാനങ്ങൾ ഒരു ഭീഷണിയായി കാണുന്നില്ലെന്നും യുഎസിൻ്റെയും കാനഡയുടേയും ഫൈറ്റർ ജെറ്റുകൾ ബോംബർ വിമാനങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ്, രണ്ട് റഷ്യൻ ടു പോളേവ് ടു-95 ലോംഗ് റേഞ്ച് ബോംബറുകളേയും രണ്ട് ചൈനീസ് എച്ച്-6 ബോംബറുകളേയും കണ്ടെത്തി, നീരീക്ഷിച്ചിരുന്നു . വിമാനം യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചില്ല.

റഷ്യയെയും അലാസ്കയെയും വിഭജിക്കുന്ന ബെറിംഗ് കടലിലാണ് സംയുക്ത പട്രോളിംഗ് നടത്തിയത് എന്ന് റഷ്യ വ്യക്തമാക്കി. എന്നാൽ വർദ്ധിച്ചുവരുന്ന റഷ്യ- ചൈന സൈനിക ബന്ധം നാറ്റോ സഖ്യകക്ഷികൾക്കിടയിലും ഏഷ്യ-പസഫിക്കിലെ രാജ്യങ്ങളിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്.

“ചില രാജ്യങ്ങളെ’ ചൈനയുടെ തന്ത്രപരമായ പ്രതിരോധ ശക്തിയെ അറിയിക്കാൻ വേണ്ടിയാണ് ഈ സൈനിക പ്രകടനമെന്ന് ഫുഡാൻ യൂണിവേഴ്‌സിറ്റിയിലെ ഇൻ്റർനാഷണൽ പൊളിറ്റിക്‌സ് പ്രൊഫസറായ ഷെൻ യി തൻ്റെ കോളത്തിൽ എഴുതി

Russian and Chinese bombers flew together off the coast of Alaska

More Stories from this section

family-dental
witywide