ഉക്രേനിയന്‍ പട്ടണമായ അവ്ദിവ്ക പിടിച്ചെടുത്തെന്ന് റഷ്യന്‍ സൈന്യം, അഭിനന്ദിച്ച് പുടിന്‍

മോസ്‌കോ: ഉക്രേനിയന്‍ പട്ടണമായ അവ്ദിവ്കയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തെന്ന് റഷ്യ ഞായറാഴ്ച അറിയിച്ചു. രണ്ടു വര്‍ഷമായി നീണ്ടു നില്‍ക്കുന്ന റഷ്യ – ഉക്രൈന്‍ യുദ്ധത്തിന്റെ പുതിയ മുന്നേറ്റമായാണ് റഷ്യ ഇതിനെ വിലയിരുത്തുന്നത്.

2023 മെയ് മാസത്തില്‍ ബഖ്മുട്ട് നഗരം പിടിച്ചെടുത്തതിന് ശേഷമുള്ള റഷ്യയുടെ ഏറ്റവും വലിയ നേട്ടമാണ് അവ്ദിവ്കയുടെ നിയന്ത്രണം സ്വന്തമാക്കിയത്. യുദ്ധത്തിന് ഉത്തരവിട്ട റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് അധിക സന്തോഷംകൂടിയാണിത് സമ്മാനിക്കുന്നത്. പിടിച്ചെടുക്കലിനെ പുടിന്‍ ഒരു സുപ്രധാന വിജയമായി വാഴ്ത്തുകയും റഷ്യന്‍ സൈനികരെ അഭിനന്ദിക്കുകയും ചെയ്തു.

മാസങ്ങള്‍ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ സൈന്യത്തെ പൂര്‍ണമായി വളയുന്നതില്‍ നിന്ന് രക്ഷിക്കാനാണ് തങ്ങളുടെ സൈനികരെ പിന്‍വലിച്ചതെന്ന് ഉക്രൈന്‍ പ്രതികരിച്ചു.

More Stories from this section

family-dental
witywide