ന്യൂഡല്‍ഹി: ഉക്രെയിനില്‍ റഷ്യ ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ 11 പേര്‍ക്ക് ദാരുണാന്ത്യം. വടക്കന്‍ ഉക്രേനിയന്‍ നഗരമായ ചെര്‍നിഗിവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ 25 വയസ്സുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.
അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നും തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും ആഭ്യന്തര മന്ത്രി ഇഗോര്‍ ക്ലിമെന്‍കോ വ്യക്തമാക്കി. നിരവധി ബഹുനില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും വീടുകള്‍ തകര്‍ന്നതായും ഡസന്‍ കണക്കിന് വാഹനങ്ങള്‍ നശിച്ചതായും ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
അതേസമയം, റഷ്യന്‍ വ്യോമാക്രമണം തടയാന്‍ കൂടുതല്‍ മിസൈലുകള്‍ അയക്കണമെന്ന് സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ച ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി, റഷ്യന്‍ മിസൈലുകളെ തടയാന്‍ ഉക്രെയ്നിന് മതിയായ വ്യോമ പ്രതിരോധം ഇല്ലായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.