അഞ്ചാം തവണയും പുടിൻ, പുടിൻ മാത്രം: സോവിയറ്റ് കാലത്തെ ഓർമിപ്പിച്ച് റഷ്യൻ “തിരഞ്ഞെടുപ്പ്”

2000 മുതൽ റഷ്യയുടെ പ്രസിഡൻ്റാണ് വ്‌ളാഡിമിർ പുടിൻ അതിൽ ഇത്തവണയും മാറ്റമൊന്നുമില്ല. 2030 വരെ അദ്ദേഹമായിരിക്കും റഷ്യൻ പ്രസിഡൻ്റ്. ഇത് അദ്ദേഹത്തിന്റെ അഞ്ചാം ഊഴമാണ്. 2030ലും അദ്ദേഹത്തിനു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവകാശം നൽകും വിധം ഭരണഘടനയെ മാറ്റി എഴുതിയിട്ടുമുണ്ട്. സോവിയറ്റ് കാലത്ത് പല ഏകാധിപതികളുടെയും ഭരണത്തിലൂടെ കടന്നു പോയ റഷ്യയിലെ പുതിയ കാലത്തെ സ്റ്റാലിനാണ് വ്ളാഡിമിർ പുടിൻ.

തിരഞ്ഞെടുപ്പ് എന്ന പേരിൽ നടന്നത് വെറും പ്രഹസനം മാത്രമാണ് എന്നാണ് പാശ്ചാത്യ ലോകം പുടിനെ കുറ്റപ്പെടുത്തുന്നത്. പുടിനെതിരെ പുടിൻ തന്നെ നിർത്തിയ റബർ സ്റ്റാംപുകളായിരുന്നു തിരഞ്ഞെടുപ്പിൽ മൽസരിച്ച 3 എതിർസ്ഥാനാർഥികൾ. ഏതാണ്ട് 87 ശതമാനം വോട്ടുകളും പുടിനാണ് നേടിയത്.

റഷ്യയുടെ ജനാധിപത്യം പാശ്ചാത്യരാജ്യങ്ങളേക്കാൾ സുതാര്യമാണെന്നാന്നാണ് പുടിൻ്റെ വാദം. റഷ്യയുടെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് യുഎസിനേക്കാൾ വളരെ പുരോഗമിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. “റഷ്യയുടെ ഓൺലൈൻ വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് എട്ട് ദശലക്ഷം വോട്ടു ചെയ്തു. യുഎസിലെ മെയിൽ-ഇൻ വോട്ടിംഗ് പോലെയല്ല, ഇത് സുതാര്യവും തികച്ചും വസ്തുനിഷ്ഠവുമാണ്. യുഎസിൽ നിങ്ങൾക്ക് 10 ഡോളറിന് ഒരു വോട്ട് വാങ്ങാം” – പുടിൻ പറഞ്ഞു.

പുടിൻ വിമർശകനായിരുന്ന അന്തരിച്ച അലക്സി നവൽനിയുടെ പിന്തുണക്കാർ വോട്ടെടുപ്പിനിടെ പ്രതീകാത്മക പ്രതിഷേധം നടത്തി. പുടിനെതിരിരെയൊരു നട്ടുച്ച’ എന്നു പേരിട്ട ഒരു പ്രതിഷേധമാണ് അവർ നടത്തിയത്. അതുകൊണ്ടൊന്നും പുടിന് ഒന്നും സംഭവിക്കില്ല എന്നത് വേറെ കാര്യം.

ക്രെംലിനിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഷേധ വോട്ടുകൾ പ്രതിഫലിക്കില്ലെന്ന് ആക്ടിവിസ്റ്റും അഭിഭാഷകനുമായ ല്യൂബോവ് സോബോൾ വാഷിംഗ്ടൺ ഡിസിയിൽ പറഞ്ഞു, “എന്നാൽ പ്രതിഷേധത്തിലെ ഈ ഐക്യദാർഢ്യം, ഈ ചിഹ്നം, പ്രധാനമാണ്”.

പ്രതിഷേധത്തിൻ്റെ ഭാഗമായി ബെർലിനിലെ റഷ്യൻ എംബസിക്ക് പുറത്ത് ആറ് മണിക്കൂറോളം ക്യൂ നിന്നതായി അലക്സി നവൽനിയുടെ ഭാര്യ യൂലിയ നവൽനയ വിവരിച്ചു. തൻ്റെ ബാലറ്റ് പേപ്പറിൽ അന്തരിച്ച ഭർത്താവിൻ്റെ പേര് എഴുതിയിട്ടുണ്ടെന്ന് അവർ പറഞ്ഞു, “ഒന്നും വെറുതെയാകില്ല എന്ന പ്രതീക്ഷ” നൽകിയതിന് എല്ലാ പ്രതിഷേധക്കാരെയും അവർ പ്രശംസിച്ചു.മോസ്കോയും സെൻ്റ് പീറ്റേഴ്‌സ്ബർഗും ഉൾപ്പെടെയുള്ള റഷ്യൻ നഗരങ്ങളിലും വിദേശത്തുള്ള നിരവധി എംബസികൾക്ക് പുറത്തും ഉച്ചയ്ക്ക് പ്രതിഷേധ വോട്ടർമാരുടെ നീണ്ട നിരകൾ പ്രത്യക്ഷപ്പെട്ടു. 80 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. .

റഷ്യൻ വോട്ടെടുപ്പ് സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്ന് പാശ്ചാത്യ രാജ്യങ്ങൾ അപലപിച്ചു.

സെൻസർഷിപ്പ്, അടിച്ചമർത്തൽ, അക്രമം എന്നിവയിൽ ആശ്രയിക്കുന്ന ഒരു സ്വേച്ഛാധിപതിയുടെ കീഴിലുള്ള “കപട തിരഞ്ഞെടുപ്പ്” എന്നാണ് ജർമ്മനി ഇതിനെ വിശേഷിപ്പിച്ചത്.

യുകെ വിദേശകാര്യ സെക്രട്ടറി ജയിംസ് കാമറൂൺ “യുക്രേനിയൻ പ്രദേശത്ത് നിയമവിരുദ്ധമായി തിരഞ്ഞെടുപ്പ് നടന്നത്” അപലപിച്ചു.

റഷ്യയുടെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഒരിക്കലും നീതിയുക്തമല്ല. രാഷ്ട്രീയ പാർട്ടികളേയും മാധ്യമങ്ങളെയും തിരഞ്ഞെടുപ്പിനെയും ക്രെംലിൻ കർശനമായും കൃത്യമായും നിയന്ത്രിക്കുന്നുണ്ട്. ജനത്തിനു മുന്നിൽ പുടിനല്ലാതെ മറ്റൊരു നേതാവിനെ കുറിച്ച് ചിന്തിക്കാനുള്ള അവസരം പോലും കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

Russian election Putin claims landslide victory

More Stories from this section

family-dental
witywide