മെലാനിയയെ അപമാനിച്ച് റഷ്യൻ മാധ്യമം, പഴയ അർധനഗ്ന ചിത്രങ്ങൾ പുറത്തുവിട്ടു, വ്യാപക പ്രതിഷേധം

വാഷിങ്ടൺ: യുഎസ് നിയുക്ത ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രം പ്രദർശിപ്പിച്ച്‌ റഷ്യൻ വാർത്താമാധ്യമം. സർക്കാർ നിയന്ത്രണത്തിലുള്ള റഷ്യ- നെറ്റ്‍വർക്ക് എന്ന ചാനലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ചാനലിന്റെ നടപടിക്കെതിരെ വൻവിമർശനമാണ് ഉയരുന്നത്.

മെലാനിയയുടെ ഭർത്താവ് ട്രംപ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‌ വിജയിച്ചിരിക്കുന്നു. 2000-ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നുവെന്നാണ് ഇനി കാണിക്കാൻ പോകുന്നതെന്നും പറഞ്ഞായിരുന്നു അവതാരകൻ മെലാനിയയുടെ പഴയ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

മോഡലായിരുന്ന മെലാനിയ 2000-ല്‍ ജി.ക്യു. മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ചാനല്‍ കാണിച്ചത്. റഷ്യൻ ചാനലിനെതിരെ വൻ വിമർശനം ഉയർന്നു. ട്രംപിനേയും ഭാര്യയേയും ബോധപൂർവം പരിഹസിക്കുകയാണ് ചാനലെന്നും സോഷ്യൽമീഡിയയിൽ നിരവധിപേർ അഭിപ്രായപ്പെട്ടു.

അതേസമയം, നഗ്ന മോഡലിങ്ങിനെ നേരത്തെ മെലാനിയ ന്യായീകരിച്ചിരുന്നു. മനുഷ്യ ശരീരത്തിന്റെ സൗന്ദര്യത്തെ ആസ്വദിക്കാൻ നമുക്ക് കഴിയില്ലേ എന്നവർ ചോദിച്ചിരുന്നു.

Russian media publish melania trump semi nude picture

More Stories from this section

family-dental
witywide