യുക്രെയ്ൻ യുദ്ധം: 50000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് ബിബിസി അന്വേഷണ റിപ്പോർട്ട്

യുക്രെയ്‌ൻയുദ്ധം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യത്തിന് വന്‍ ആള്‍നാശമുണ്ടായതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബിബിസി. 50000 ൽ ഏറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടു എന്നാണ് ബിബിസി  നടത്തിയ അന്വേഷണത്തിൽ പുറത്തു വരുന്ന വിവരം. ഈ കണക്ക് ഔദ്യോഗിക രേഖകളിലേക്കാള്‍ എട്ട് മടങ്ങ് അധികമാണ്.

സെമിത്തേരികളിലെ പുതിയ കുഴിമാടങ്ങളില്‍ ആലേഖനം ചെയ്ത പേരുകള്‍, ഔദ്യോഗിക രേഖകള്‍, പത്രങ്ങൾ മുതല്‍ സാമൂഹിക മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ഇതിനായി പരിശോധിച്ചിട്ടുണ്ട്. അധിനിവേശത്തിന്റെ രണ്ടാം വര്‍ഷത്തില്‍ മാത്രം 27,300 റഷ്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 2022ന് ശേഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളാണ് ബിബിസിയും സ്വതന്ത്ര മാധ്യമ കൂട്ടായ്മയായ മീഡിയ സോണും സന്നദ്ധ പ്രവര്‍ത്തകരും പരിശോധിച്ചത്.

യുക്രെയ്‌നിലെ അധിനിവേശം ആരംഭിച്ചശേഷം 70 പുതിയ സെമിത്തേരികളെങ്കിലും റഷ്യയിൽ ആരംഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. സെമിത്തേരികൾക്ക് സമാന്തരമായി കുഴിമാടങ്ങളുടെ എണ്ണവും വലിയ തോതിൽ ഉയർന്നതായും സെമിത്തേരികളുടെ ആകാശ ദൃശ്യങ്ങൾ അടയാളപ്പെടുത്തി ബിബിസി സമർത്ഥിക്കുന്നു.

മരണസംഖ്യയിൽ റഷ്യന്‍ അധിനിവേശ പ്രദേശമായ ഡോണ്‍ടെസ്‌ക്, കിഴക്കന്‍ യുക്രെയ്ന്‍ പ്രദേശമായ ലുഹാന്‍ഷെക് എന്നിവിടങ്ങളിലെ മരണങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ബിബിസി പറയുന്നു. അതേസമയം, ഇക്കാലയളവില്‍ 31,000 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയുടെ വാദം.

Russian Military Death toll crosses 50000 in Ukraine says BBC

More Stories from this section

family-dental
witywide