യുക്രേനിയന്‍ നഗരങ്ങളില്‍ റഷ്യയുടെ വ്യാപക വ്യോമാക്രമണം ; കുട്ടികളുടെ ആശുപത്രി തകര്‍ത്തു, 37 മരണം

ന്യൂഡല്‍ഹി: യുക്രേനിയന്‍ നഗരങ്ങളില്‍ റഷ്യയുടെ വ്യാപക വ്യോമാക്രമണം. തലസ്ഥാന നഗരമായ കൈവില്‍ കുട്ടികളുടെ ആശുപത്രി ഉള്‍പ്പെടെ ആക്രമിച്ചു. കൈവില്‍ മിസൈല്‍ ആക്രമണത്തില്‍ 37 പേര്‍ മരിച്ചതായാണ് വിവരം. ഇവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രി കെട്ടിടം ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തില്‍ പരിഭ്രാന്തരായ രോഗികളും കുടുംബങ്ങളും ജീവനുംകൊണ്ട് പലായനം ചെയ്‌തെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

യുക്രെയിനിലെ നഗരങ്ങളില്‍ ആക്രമണം നടത്തുന്നതിന്റെ ഭാഗമായാണ് റഷ്യ കൈവിലും ആക്രമണം വ്യാപിപ്പിച്ചത്. പകല്‍ സമയത്ത് തിരക്കേറിയ ഇടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി.

തലസ്ഥാനത്തും ഡിനിപ്രോ, ക്രൈവി റിഹ്, സ്ലോവാന്‍സ്‌ക്, ക്രാമാറ്റോര്‍സ്‌ക് എന്നിവിടങ്ങളിലും വലിയ തോതിലുള്ള ബോംബാക്രമണം നടന്നു. അതേസമയം, ആശുപത്രിയെ ലക്ഷ്യം വെച്ചില്ലെന്നും മിസൈലിന്റെ ഭാഗങ്ങള്‍ തട്ടിയാണ് ആശുപത്രിക്ക് കേടുപാട് ഉണ്ടായതെന്നുമാണ് റഷ്യയുടെ വിശദീകരണം

More Stories from this section

family-dental
witywide