കടൽത്തീരത്ത് യോ​ഗ ചെയ്യുന്നതിനിടെ തിരയിൽപ്പെട്ട് റഷ്യൻ നടിക്ക് ദാരുണാന്ത്യം

ഫുകേത്: തായ്ലാൻഡിലെ അവധി ആഘോഷത്തിനിടെ കടൽത്തീരത്ത് യോ​ഗ ചെയ്ത റഷ്യൻ യുവതി തിരയിൽപ്പെട്ട് മരിച്ചു. 24കാരിയും റഷ്യൻ ചലചിത്ര താരവുമായ കാമില ബെല്യാറ്റ്സ്കായാ ആണ് തായ്ലാൻഡിലെ കോ സമൂയി ബീച്ചിൽ വച്ച് തിരയിൽപ്പെട്ട് മരിച്ചത്. യുവതി ആൺസുഹൃത്തിനൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു.

കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന പാറക്കെട്ടിൽ യോഗ ചെയ്യുന്നതിനിടെ വീശിയടിച്ച തിരയിൽ നടി കടലിൽ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കാണാതായ സ്ഥലത്തിന് കിലോമീറ്ററുകളോളം അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നടി യോഗ ചെയ്യുന്നതിനിടെ തിരയിൽപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Russian Model dies after falling sea while doing Yoga

More Stories from this section

family-dental
witywide