റഷ്യന്‍ ആയുധ വിദഗ്ധന്‍, പുട്ടിന്റെ അടുത്ത അനുയായി; മിഖായേല്‍ ഷാറ്റ്സ്‌കി കൊല്ലപ്പെട്ടു: സംശയ നിഴലില്‍ യുക്രെയ്ന്‍

മോസ്‌കോ: റഷ്യന്‍ ആയുധ വിദഗ്ധനും പുടിന്റെ അടുത്ത അനുയായിയുമായ മിഖായേല്‍ ഷാറ്റ്സ്‌കി കൊല്ലപ്പെട്ട നിലയില്‍. മോസ്‌കോയ്ക്ക് പുറത്തുള്ള കുസ്മിന്‍സ്‌കി വനത്തില്‍വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റഷ്യന്‍ സൈന്യം ഉപയോഗിക്കുന്ന മിസൈലുകള്‍ വികസിപ്പിക്കുന്ന വിഭാഗത്തിന്റെ ഡെപ്യൂട്ടി ജനറല്‍ ഡയറക്ടറായിരുന്നു മിഖായേല്‍ ഷാറ്റ്സ്‌കി. ഇന്നലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഷിറ്റ്‌സ്‌കിയുടെ മരണം സംശയ നിഴല്‍ വീഴ്ത്തുന്നത് യുക്രെയ്‌നു മേലാണ്. യുക്രെയ്‌ന്റെ ഔദ്യോഗിക സൈനിക രഹസ്യാന്വേഷണ വിഭാഗമായ യുക്രെയ്ന്‍ ഡിഫന്‍സ് ഇന്റലിജന്‍സാണ് കൊലപാതകത്തിനു പിന്നിലെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറ്ത്തുവന്നിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ യുക്രെയ്ന്‍ ഏറ്റെടുത്തിട്ടില്ല.

More Stories from this section

family-dental
witywide