റഷ്യൻ പ്രസിഡന്റ് ഉത്തര കൊറിയയിൽ, പുതിൻ-കിം കൂടിക്കാഴ്ചയിൽ ഉറ്റുനോക്കി ലോകം

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഉത്തര കൊറിയൻ സന്ദർശനത്തെ ഉറ്റുനോക്കി ലോകരാജ്യങ്ങൾ. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കിനുമൊപ്പമാണ് പുടിൻ ഉത്തരകൊറിയ സന്ദർശനത്തിനെത്തിയത്. സൈന്യത്തിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പുടിനെ സ്വീകരിച്ചത്. 2000 ത്തിൽ ആണ് പുടിൻ ഇതിനു മുന്നേ ഉത്തര കൊറിയ സന്ദർശിച്ചത്.

വ്ളാഡിമിർ പുടിൻ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാ പ്രശ്‌നങ്ങൾ ഉൾപ്പെടുന്ന പങ്കാളിത്ത കരാറിൽ റഷ്യയും ഉത്തര കൊറിയയും ഒപ്പു വച്ചേക്കുമെന്ന് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് അറിയിച്ചു. യുക്രെയ്നിലെ സൈനിക നടപടികൾക്ക് ഉത്തര കൊറിയ നൽകിയ പിന്തുണക്ക് റഷ്യൻ പ്രസിഡന്റ് നന്ദി അറിയിച്ചു. അമേരിക്കൻ ഉപരോധം നേരിടാൻ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും പുടിൻ വ്യക്തമാക്കി. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയും പുടിന്റെ സന്ദർശനത്തെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

More Stories from this section

family-dental
witywide