ഇറാനിലെ ഛാബഹാർ തുറമുഖം; യുഎസിനു മറുപടിയുമായി വിദേശകാര്യ മന്ത്രി – “ഇടുങ്ങിയ കാഴ്ചപ്പാട് പാടില്ല”

ഇറാനിലെ ഛാബഹാർ തുറമുഖം പ്രവർത്തിപ്പിക്കുന്നതിനുള്ള 10 വർഷത്തെ കരാറിൽ ഇന്ത്യ ഒപ്പുവച്ചതിനെ തുടർന്ന് ഇന്ത്യ ഉപരോധം നേരിടേണ്ടി വരുമെന്ന യുഎസ് മുന്നറിയിപ്പിന് മറുപടിയുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ ‘ഈ പദ്ധതി ഒരു വലിയ പ്രദേശത്തിന് മുഴുവൻ പ്രയോജനകരമാകും. വളരെ ഇടുങ്ങിയ കാഴ്ച്ചപ്പാടോടെ ആരും അതിനെ വിലയിരുത്തരുത്’ അദ്ദേഹം പറഞ്ഞു . മുൻകാലങ്ങളിൽ ഛാബഹാറിൻ്റെ വലിയ പ്രസക്തിയെ അമേരിക്ക തന്നെ അഭിനന്ദിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബുധനാഴ്ച കൊൽക്കത്തയിൽ തൻ്റെ ‘വൈ ഭാരത് മാറ്റേഴ്‌സ്’ എന്ന പുസ്തകത്തിൻ്റെ ബംഗ്ലാ പതിപ്പിൻ്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയ്ശങ്കർ.

യുഎസ് നടത്തിയ ചില പരാമർശങ്ങൾ ഞാൻ കണ്ടു, പക്ഷേ ശരിയായ കമ്യൂണിക്കേഷൻ്റേയും അഭാവം മൂലം സംഭവിച്ചതാണെന്നു ഞാൻ കരുതുന്നു, ഇത് യഥാർത്ഥത്തിൽ എല്ലാവരുടെയും പ്രയോജനത്തിന് വേണ്ടിയുള്ള പദ്ധതിയാണ്. യുഎസ് ഒരു ഇടുങ്ങിയ കാഴ്ച്ചപ്പാടോടു കൂടി അതിനെ സമീപ്പിക്കുമെന്ന് ഞാൻ കരുതുന്നില്ല. അവർ (യുഎസ്) മുമ്പ് അങ്ങനെ ചെയ്തിട്ടില്ല. ചാബഹാറിന് വലിയ പ്രസക്തി ഉണ്ടെന്ന വസ്തുത യുഎസ് മനസ്സിലാക്കുന്നുണ്ട്. എന്തായാലും ഇക്കാര്യത്തിൽ ഞങ്ങൾ വേണ്ടത് ചെയ്യും. ,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനുമായി ബിസിനസ് ഇടപാടുകൾ പരിഗണിക്കുന്ന ആരും യുഎസ് ഉപരോധത്തിൻ്റെ സാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരായ യുഎസ് ഉപരോധങ്ങൾ നിലവിലുണ്ട്, ഞങ്ങൾ അവ നടപ്പിലാക്കുന്നത് തുടരും, ”യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് വേദാന്ത് പട്ടേൽ ഇന്നലെ സൂചിപ്പിച്ചിരുന്നു.

S Jaisankar reacts to US comment on Chabahar port At Iran