സോൾ: വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ ഫേസ്ബുക്ക് ഉടമയായ മെറ്റക്ക് ദക്ഷിണ കൊറിയ 15 ദശലക്ഷം ഡോളറിന്റെ പിഴ ചുമത്തി. 2018 മുതൽ 2022 വരെ ദക്ഷിണ കൊറിയയുടെ വ്യക്തി വിവര സംരക്ഷണ കമീഷൻ നടത്തിയ അന്വേഷത്തെ തുടർന്നാണ് നടപടി.9.80 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സുപ്രധാന വ്യക്തി വിവരങ്ങൾ മെറ്റ നിയമ വിരുദ്ധമായി ചോർത്തി പരസ്യ കമ്പനികൾക്ക് നൽകി എന്നാണ് കണ്ടെത്തിയത്. സക്കർ ബർഗിനെ സംബന്ധിച്ചടുത്തോളം ഇത് വലിയ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ സക്കർ ബർഗ് നിയമപരായി മുന്നോട്ട് പോകാനാണ് സാധ്യത.
അതേസമയം സമൂഹ മാധ്യമ ഉപയോക്താക്കളുടെ രാഷ്ട്രീയ നിലപാട്, മതവിശ്വാസം തുടങ്ങിയ വിവരങ്ങളാണ് മെറ്റ ചോർത്തി നൽകിയതെന്നാണ് ഉത്തര കൊറിയ പറയുന്നത്. രാജ്യത്ത് നിന്ന് രക്ഷപ്പെട്ടവരുടെ പ്രശ്നങ്ങൾ സംബന്ധിച്ച വിവരങ്ങളും മെറ്റ ശേഖരിച്ചതായി കമീഷൻ ഡയറക്ടർ ലീ യൂൻ ജങ് പറഞ്ഞു.
ഈ വിവരങ്ങൾ 4000ത്തോളം പരസ്യ കമ്പനികൾക്കാണ് മെറ്റ കൈമാറിയത്. ഉപഭോക്താക്കൾ ഫേസ്ബുക്ക് പേജിൽ നൽകിയ ലൈക്കിന്റെയും ശ്രദ്ധിച്ച പരസ്യങ്ങളുടെയും വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഡേറ്റ പങ്കുവെച്ചത്.