![](https://www.nrireporter.com/wp-content/uploads/2024/04/s-rajendran-2.jpg)
ഇടുക്കി: കേരളത്തിലെ ബി ജെ പിയുടെ ചുമതലക്കാരൻ പ്രകാശ് ജാവദേക്കറെ ദില്ലിയിലെത്തി കണ്ട് വിവാദം സൃഷ്ടിച്ച എസ് രാജേന്ദ്രൻ വീണ്ടും സസ്പെൻസുമായി രംഗത്ത്. അന്ന് സി പി എം വിട്ട് ബി ജെ പിയിലേക്ക് പോകില്ലെന്ന് തറപ്പിച്ച് പറഞ്ഞ രാജേന്ദ്രൻ ഇന്ന് നിലപാട് മയപ്പെടുത്തി രംഗത്തെത്തി. സി പി എം വിട്ട് ബി ജെ പിയിൽ ചേർന്നേക്കുമെന്ന പുതിയ സൂചനയാണ് ദേവികുളം മുൻ എം എൽ എ ഇന്ന് നൽകിയത്. കൂടെയുള്ളവരെ സംരക്ഷിക്കാൻ ഭാവിയിൽ ലഭ്യമായ ഏത് സഹായവും സ്വീകരിക്കുമെന്നും അതിന് വേണ്ടിയുള്ള തീരുമാനം കൈക്കൊള്ളുമെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
പാർട്ടിയുമായുള്ള പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. സഹിക്കാൻ പറ്റാതെ വന്നാൽ പാർട്ടിവിടുമെന്നും അങ്ങനെയൊരു സാഹചര്യം ഇപ്പോൾ ഉണ്ടാകുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒപ്പമുള്ളവരെ ഉപദ്രവിക്കുന്നത് പാർട്ടി തുടരുകയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.