ശബരിമല വിമാനത്താവളം യാഥാർത്ഥ്യത്തിലേക്ക്, ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഇറങ്ങി

പത്തനംതിട്ട: ശബരിമല വിമാനത്താവളമെന്ന കേരള ജനതയുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ശബരിമല വിമാനത്താവളത്തിനുള്ള ഭൂമിയേറ്റെടുക്കാനായി വിജ്ഞാപനം ഇറങ്ങി. 1000.28 ഹക്ടർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുക. ഇക്കാര്യത്തിൽ ആക്ഷേപം ഉള്ളവർ 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത് .വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2027ൽ പ്രവർത്തനക്ഷമം ആക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

Sabarimala airport land acquisition notification out

More Stories from this section

family-dental
witywide