പത്തനംതിട്ട : ശബരിമല പതിനെട്ടാംപടിയില്‍നിന്ന് പൊലീസുകാര്‍ ഫോട്ടോ എടുത്തതിനെതിരെ കടുത്ത നടപടി. എസ്എപി ക്യാംപിലെ 23 പൊലീസുകാരെ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാന്‍ തീരുമാനിച്ചു.
നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയില്‍നിന്ന് പരിശീലനത്തിനായി മടങ്ങി.
കണ്ണൂര്‍ കെഎപി – 4 ക്യാംപില്‍ നല്ല നടപ്പ് പരിശീലനത്തിന് ഇവരെ അയയ്ക്കാന്‍ എഡിജിപി എസ്.ശ്രീജിത്ത് നിര്‍ദേശം നല്‍കി. തീവ്രപരിശീലനം നല്‍കണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. പൊലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടി നാളെ ഹൈക്കോടതിയെ അറിയിക്കും.
പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്നു പൊലീസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായ ഫോട്ടോഷൂട്ട് നടന്നത്. പടി ഡ്യൂട്ടി ഒഴിഞ്ഞ എസ്എപി ക്യാംപിലെ 23 പോലീസുകാരാണ് ഫോട്ടോ എടുത്തത്. പന്തളം കൊട്ടാരം അടക്കം പൊലീസുകാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.