ബംബർ ഹിറ്റായ അമരൻ സിനിമയിൽ അനുവാദമില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചതിന് വിദ്യാർഥിയോട് മാപ്പ് പറഞ്ഞ് നിർമാതാക്കൾ. സായി പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ ഫോൺ നമ്പറായിട്ടാണ് വിദ്യാർഥിയുടെ ഫോൺനമ്പർ സിനിമയിൽ ഉപയോഗിച്ചത്. പിന്നാലെ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ വിദ്യാർഥി രംഗത്തെത്തുകയായിരുന്നു.
സിനിമ ഇറങ്ങിയതിൽ പിന്നെ തനിക്ക് പഠിക്കാനും ഉറങ്ങാനും കഴിയാത്ത അവസ്ഥയാണ് എന്നാണ് വിദ്യാർഥി പറഞ്ഞത്. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് വക്കീൽ നോട്ടീസും അയച്ചു. ഇതോടെയാണ് സൂപ്പര്‍താരം കമല്‍ഹാസന്‍റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ക്ഷമാപണവുമായി എത്തിയത്.
വാഗീശനുണ്ടായ അസൗകര്യത്തില്‍ മാപ്പ് പറയുന്നെന്നും ചിത്രത്തില്‍ നിന്ന് വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ നീക്കിയെന്നും രാജ്കമല്‍ ഫിലിംസ് അറിയിച്ചു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സിനിമയുടെ ഒടിടി പതിപ്പിലും ഈ നമ്പർ ഉണ്ടാകില്ല. എന്നാല്‍, നിര്‍മാതാക്കളുടെ പ്രതികരണം വൈകിയെന്ന് വാഗീശൻ പറഞ്ഞു.