ഫൊക്കാനയുടെ തലപ്പത്ത് ഇനി സജിമോന്‍ ആന്റണി; ഡ്രീം ടീം വിജയത്തിളക്കത്തില്‍

വാഷിംഗ്ടണ്‍ ഡിസി: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ നേതൃത്വം പിടിച്ച് സജിമോന്‍ ആന്റണിയുടെ ഡ്രീം ടീം. ഡ്രീം ടീമിലെ എല്ലാ അംഗങ്ങളും വിജയിച്ചു. 

285 വോട്ടുനേടിയാണ് സജിമോന്‍ ആന്റണി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. രണ്ടാമതെത്തിയ ഫൊക്കാന സെക്രട്ടറി കൂടിയായ ഡോ. കലാഷഹിക്ക് ലഭിച്ചത് 162 വോട്ടുകള്‍ മാത്രം. ലീലാമരേട്ടിന് 104 വോട്ടും ലഭിച്ചു. 

ഡ്രീം ടീമിന്റെ വിജയികളും വോട്ടും

ജനറല്‍ സെക്രട്ടറി- ശ്രീകുമാര്‍ ഉണ്ണിത്താന്‍( 340 വോട്ട്) , ട്രഷറര്‍-ജോയി ചാക്കപ്പന്‍ (339 വോട്ട്), എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്- പ്രവീണ്‍ തോമസ് (303 വോട്ട്), വൈസ് പ്രസിഡന്റ്- വിപിന്‍ രാജ് (369 വോട്ട്), അസോ. സെക്രട്ടറി- മനോജ് ഇടമന (315 വോട്ട്), അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി – അപ്പുക്കുട്ടന്‍ പിള്ള (331 വോട്ട്), അസോസിയേറ്റ് ട്രഷറര്‍ – ജോണ്‍ കല്ലോലിക്കല്‍ (317 വോട്ട്), അഡീഷണല്‍ അസോ.ട്രഷറര്‍- മിലി ഫിലിപ്പ് (306 വോട്ട്), വിമണ്‍സ് ഫോറം ചെയര്‍ – രേവതി പിള്ള (330 വോട്ട്), ബോര്‍ഡ് ഓഫ് ട്രസ്റ്റീസായി ബിജു ജോണ്‍ (304), സതീശന്‍ നായര്‍ (270 വോട്ട്)

ആര്‍ക്കൊക്കെ എത്ര വോട്ട് കിട്ടി?

ജനറല്‍ സെക്രട്ടറി- ശ്രീകുമാര്‍ ഉണ്ണിത്താന്‍- 340, ജോര്‍ജ് പണിക്കര്‍ 204, ട്രഷറര്‍- ജോയ് ചാക്കപ്പന്‍-339, രാജന്‍ സാമുവല്‍- 196, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്- പ്രവീണ്‍ തോമസ് – 303, ഷാജു സാം- 236, വൈസ് പ്രസിഡന്റ് – വിപിന്‍ രാജ്- 369, റോയ് ജോര്‍ജ്- 174, അസോസിയേറ്റ് സെക്രട്ടറി – മനോജ് ഇടമന -315, ബിജു ജോസ് -222, അഡി. അസോസിയേറ്റ് സെക്രട്ടറി – അപ്പുക്കുട്ടന്‍ പിള്ള -331, അജു ഉമ്മന്‍-212, അസോ. ട്രഷറര്‍- ജോണ്‍ കല്ലോലിക്കല്‍ -317, സന്തോഷ് ഐപ്പ്- 222, അഡീഷണല്‍ അസോ. ട്രഷറര്‍ – മില്ലി ഫിലിപ്പ് -306, ദേവസ്സി പാലട്ടി- 236, വുമണ്‍ ഫോറം ചെയര്‍പേഴ്സണ്‍- രേവതി പിള്ള-330, നിഷ എറിക്-210, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് -ബിജു ജോണ്‍-304, സതീശന്‍ നായര്‍-270, ജേക്കബ് ഈപ്പന്‍-221, അലക്സ് എബ്രഹാം-217.

രാവിലെ 10 മണിമുതല്‍ വൈകീട്ട് 3 മണിവരെ വാഷിംഗ്ടണ്‍ ഡിസിയിലെ കണ്‍വെന്‍ഷന്‍ നഗരിയില്‍ നടന്ന വോട്ടെടുപ്പിന് ശേഷം വൈകിട്ട് 5.45 ഓടെയാണ് ഫലം പ്രഖ്യാപിച്ചത്. 688 പേര്‍ക്കാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 557 പേര്‍ വോട്ട് രേഖപ്പെടുത്തി. 

Sajimon Antony`s dream team wins in FOKANA election