വയനാടിനായുള്ള സാലറി ചലഞ്ച്: ജീവനക്കാര്‍ 5 ദിവസത്തെ വേതനമെങ്കിലും നല്‍കണം, ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട് പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് സംബന്ധിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവിലുള്ളത്. ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

പരമാവധി മൂന്ന് ഗഡുക്കളായി തുക നല്‍കണമെന്നും സമ്മതപത്രം നല്‍കുന്ന ജീവനക്കാരില്‍ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതല്‍ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ശമ്പള ഇനത്തില്‍ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും.

സാലറി ചലഞ്ച് സംബന്ധിച്ച് സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പിഎഫ് തുകയും ജീവനക്കാര്‍ക്ക് സംഭാവനയായി നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും വയനാട്ടിലെ പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്. പത്തു ദിവസത്തെ ശമ്പളം മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും സംഘടനാ പ്രതിനിധികള്‍ അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന ധാരണയിലെത്തി.

More Stories from this section

family-dental
witywide