ഒരു പാട്ടിന്റെ പേരില്‍ സല്‍മാന്‍ഖാന് വീണ്ടും വധഭീഷണി, ‘ഇനി പാട്ടെഴുതാന്‍ പറ്റാത്ത അവസ്ഥയാകും ഗാനരചയിതാവിന്റേതെന്നും ഭീഷണി’

മുംബൈ: ജയിലില്‍ കഴിയുന്ന ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയുമായി തന്റെ പേര് ബന്ധിപ്പിക്കുന്ന ഒരു ഗാനം പുറത്തുവന്നതോടെ ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈയിലെ ട്രാഫിക് കണ്‍ട്രോള്‍ റൂമിന് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഭീഷണി ലഭിച്ചത്. ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഭീഷണിയുണ്ടാകുന്നത് സുരക്ഷാ ആശങ്കയുയര്‍ത്തുന്നുണ്ട്.

സല്‍മാന്‍ ഖാന്റെയും ലോറന്‍സ് ബിഷ്ണോയിയുടെയും പേരുകള്‍ ഉള്‍പ്പെട്ട ഒരു ഗാനത്തെ പരാമര്‍ശിച്ചായിരുന്നു പുതിയ ഭീഷണി സന്ദേശം. പാട്ടെഴുതിയ ആള്‍ ഒരു മാസത്തിനുള്ളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ‘ഇനി പാട്ടെഴുതാന്‍ പറ്റാത്ത അവസ്ഥയാകും ഗാനരചയിതാവിന്റേതെന്നും ഭീഷണിയുണ്ട്. സല്‍മാന്‍ ഖാന് ധൈര്യമുണ്ടെങ്കില്‍ അവരെ രക്ഷിക്കണം എന്നും സന്ദേശത്തിലുണ്ട്.

More Stories from this section

family-dental
witywide