മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോഡയെ തിരിച്ചെടുത്ത് കോൺഗ്രസ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി.) ചെയർമാനായി വീണ്ടും നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടേതാണ് തീരുമാനം. തുടർച്ചയായ വിവാദ പ്രസ്താവനകൾക്ക് പിന്നാലെ സാം പിത്രോഡ പദവി ഒഴിഞ്ഞിരുന്നു
മേയ് എട്ടിനാണ് സാം പിത്രോഡ സ്ഥാനത്തുനിന്ന് രാജിവെച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെയും തെക്കുഭാഗത്തുള്ളവർ ആഫ്രിക്കക്കാരെയും പോലെയാണെന്നുമുള്ള പിത്രോഡയുടെ പരാമർശം വിവാദമായിരുന്നു. കൂടാതെ പിന്തുടർച്ചാസ്വത്ത് നികുതിയുമായി ബന്ധപ്പെട്ട് പിത്രോഡ നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു പിത്രോഡയെ പരാമർശം. തുടർന്ന് പരാമർശങ്ങൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലായിരുന്നു രാജി. പിത്രോഡയുടെ വിവാദ പരാമർശം കോൺഗ്രസിനെതിരെ ബിജെപി രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു.