വിവാദത്തിന് പിന്നാലെ സാം പിത്രോദ രാജി വെച്ചു, ഇന്ത്യൻ ഓവർസിസ് കോണ്‍ഗ്രസ് ചെയർമാൻ സ്ഥാനത്ത് നിന്നും പടിയിറക്കം

ദില്ലി: നിറത്തിന്‍റെ പേരിലെ വിവാദ പരാമർശത്തിന് പിന്നാലെ ഇന്ത്യൻ ഓവർസിസ് കോണ്‍ഗ്രസ് ചെയർമാൻ സ്ഥാനം സാം പിത്രോദ രാജി വെച്ചു. വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നുമുള്ള പിത്രോദയുടെ പുതിയ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബി ജെ പി നേതാക്കൾ പിത്രോദക്കെതിരെ അതിശക്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പിത്രോദയുടെ പ്രസ്താവനയെ കോൺഗ്രസ് നേതാക്കൾ പരസ്യമായി തള്ളിപ്പറഞ്ഞതോടെ രാജി ഉറപ്പായിരുന്നു. രാജി കോണ്‍ഗ്രസ് അധ്യക്ഷൻ അംഗീകരിച്ചതായി കോൺഗ്രസ് വക്താവ് ജയ്റാം രമേശ് അറിയിച്ചു.

Sam Pitroda resigns from Indian Overseas Congress post amid racist remark row

More Stories from this section

family-dental
witywide