സാമുവല്‍ മാര്‍ തിയൊഫിലോസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍; സ്ഥാനാരോഹണം ജൂണ്‍ 22 ന്

തിരുവല്ല: സാമുവല്‍ മാര്‍ തിയൊഫിലോസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനാകും. ഇന്ന് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടന്ന സിനഡ് യോഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. സാമുവല്‍ മാര്‍ തിയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു.

ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ എന്ന കെ.പി യോഹന്നാന്റെ വിയോഗത്തോടെയാണ് ചര്‍ച്ച് പുതിയ സഭാധ്യക്ഷനെ തിരഞ്ഞെടുത്തത്. സഭാ സിനഡ് സെക്രട്ടറിയായി ജോഷ്വാ മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 22ന് രാവിലെ എട്ടിന് പുതിയ സഭാധ്യക്ഷന്‍ സ്ഥാനമേറ്റെടുക്കും.

പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമുവേല്‍ മാര്‍ തിയോഫിലോസ്. ജൂണ്‍ 22 നാണ് അധ്യക്ഷപദവിയേക്കുള്ള സ്ഥാനാരോഹണം. സഭാ സിനഡ് സെക്രട്ടറിയായി ജോഷ്വാ മാര്‍ ബര്‍ണബാസ് എപ്പിസ്‌ക്കോപ്പ തെരഞ്ഞെടുക്കപ്പെട്ടു.

യുഎസിലെ ടെക്സാസില്‍ വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു യോഹന്നാന്റെ അന്ത്യം.

More Stories from this section

family-dental
witywide