സന്ദീപ് വാര്യരെ കാത്തിരിക്കുന്നത് കെ പി സി സി ജനറല്‍ സെക്രട്ടറി പദവി ? തീരുമാനം കെപിസിസി പുനസംഘടനക്ക് മുൻപ്

തിരുവനന്തപുരം: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് കോട്ടയിലേക്കെത്തിയ സന്ദീപ് വാര്യരെ കാത്തിരിക്കുന്നത് കെ പി സി സി ജനറല്‍ സെക്രട്ടറി പദവിയെന്ന് സൂചന. സന്ദീപ് വാര്യര്‍ക്ക് എന്ത് സ്ഥാനം നല്‍കണമെന്നത് സംബന്ധിച്ച തീരുമാനം കെ പി സി സി പുന:സംഘടനക്ക് മുന്‍പ് ഉണ്ടായേക്കും.

തീരുമാനം വൈകരുതെന്നും, സജീവ പ്രവര്‍ത്തനത്തില്‍ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്. ഏകാധിപത്യ അന്തരീക്ഷത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കെത്തിയതിന്റെ ആശ്വാസത്തിലാണ് താനെന്ന് എ ഐ സി സി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. ഡല്‍ഹിയിലെത്തിയ സന്ദീപ് വാര്യര്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദീപ്ദാസ് മുന്‍ഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

More Stories from this section

family-dental
witywide