‘ജാമ്യം കിട്ടിയിറങ്ങിയാലുടന്‍ ക്രിസ്തുമസ് കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തുന്നതാണ്’; ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ച വിഎച്ച്പി പ്രവര്‍ത്തകരെ പരിഹസിച്ച് സന്ദീപ് വാര്യര്‍

പാലക്കാട്: സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരെ പരിഹസിച്ച് മുന്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടന്‍ ക്രിസ്തുമസ് കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തുന്നതാണ്’ എന്നായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ക്രിസ്തുമസ് ആഘോഷത്തിനായി ഒരുങ്ങി കരോള്‍ നടത്തുമ്പോഴായിരുന്നു വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഇവര്‍ പ്രധാനാധ്യാപികയെയും മറ്റ് അധ്യാപകരെയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തിനു പി്ന്നാലെ നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍, തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്.

More Stories from this section

family-dental
witywide