റിയാദ്: ഇന്ത്യൻ ടെന്നിസിലെ അത്ഭുത താരമാണ് സാനിയ മിർസ. ഇന്ത്യയിലും ലോകത്തും നിറയെ ആരാധകർ ഉള്ള പ്രിയതാരം സോഷ്യൽ മീഡിയ പേജുകളിലൂടെ തന്റെ വിശേഷങ്ങൾ എപ്പോഴും ആരാധകാരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താൻ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് പോകുന്നു എന്ന വിവരവും താരം പങ്കുവെച്ചിരിക്കുകയാണ്.
നിങ്ങളുടെ പ്രാര്‍ഥനയില്‍ ഓര്‍ക്കണമെന്നും പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയാണെന്നും സാനിയ ഇൻസ്റ്റാഗ്രാം കുറിപ്പില്‍ വ്യക്തമാക്കുന്നു. ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തില്‍ ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തുതരണമെന്നും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിവരിച്ചിട്ടുണ്ട്.