ശാന്തന് ഇന്ത്യ വിടാം, രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിൽ ആദ്യത്തെയാൾ; സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുമതി

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകക്കേസിൽ ശിക്ഷ കഴിഞ്ഞ് ജയിൽമോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ അനുമതി. രോഗിയായ അമ്മയെ കാണാൻ നാട്ടിലേക്ക് പോകണമെന്ന ശാന്തന്റെ അപേക്ഷ അംഗീകരിച്ചാണ് കേന്ദ്ര സർക്കാർ എക്സിറ്റ് പെർമിറ്റ്‌ അനുവദിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഇന്ത്യ വിടുന്ന ആദ്യയാളാണ് ശാന്തൻ.

ഒരാഴ്ചയ്ക്കുള്ളിൽ ശാന്തന് ലങ്കയിലേക്ക് പോകാനാകും. നാട്ടിൽ പോകുന്നതിന് വേണ്ട രേഖകൾ ശാന്തൻ തിരുച്ചിറപ്പള്ളി കളക്ടർക്ക് കൈമാറി. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ലങ്കൻ സർക്കാർ അനുവദിച്ചത്തോടെയാണ് ശാന്തന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്. സുപ്രീംകോടതി ജയിൽമോചനത്തിന് ഉത്തരവിട്ടതിനു പിന്നാലെ ശാന്തൻ അടക്കമുള്ളവരെ തിരിച്ചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് താമസിപ്പിച്ചിരിക്കുന്നത്.

Santhan to be sent back home first in Rajiv Gandhi assassination case details

More Stories from this section

family-dental
witywide