![](https://www.nrireporter.com/wp-content/uploads/2024/04/sarabjit-singh.jpg)
ദില്ലി: പാക്കിസ്ഥാനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യൻ തടവുകാരൻ സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീർ സർഫറാസ് താംബയെ ലാഹോറിൽ അജ്ഞാതർ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഇയാൾ ഭീകരൻ ഹാഫീസ് സയീദിന്റെ അനുയായിയാണ്. ലാഹോറിലെ ഇസ്‌ലാംപുരയിൽ ബൈക്കിൽ എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ലാഹോറിലെ അതീവ സുരക്ഷയുള്ള കോട്ട് ലഖ്പട്ടിനുള്ളിൽ താംബ ഉൾപ്പെടെയുള്ളവരുടെ ആക്രമണത്തെത്തുടർന്നാണ് 49 കാരനായ സരബ്ജിത് സിംഗ് കൊല്ലപ്പെടുന്നത്. 2013 മെയ് 2 ന് പുലർച്ചെ ലാഹോറിലെ ജിന്ന ആശുപത്രിയിലായിരുന്നു അന്ത്യം. 1990-ൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന നിരവധി ബോംബ് സ്‌ഫോടനങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാക് കോടതി സരബ്ജിത് സിങ്ങിനെ വധശിക്ഷക്ക് വിധിച്ചത്.
Sarabjit singh killed shot dead in Pakistan
Tags: