വാഷിംഗ്ടൺ: യുഎസ് രാഷ്ട്രീയത്തിൽ ഒരു ട്രാൻസ്ജെൻഡർ ആദ്യമായി ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡെലവെയർ സ്റ്റേറ്റ് സെനറ്റർ സാറാ മക്ബ്രൈഡാണ് ചൊവ്വാഴ്ച യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആ വ്യക്തി.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ജോൺ വാലെയാണ് സാറാ മക്ബ്രൈഡ് പരാജയപ്പെടുത്തിയത്. ഡെലവേർ സംസ്ഥാനം റിപ്രോഡക്ടീവ് റൈറ്റ്സ് സംരക്ഷിക്കുന്ന ഒരു സംസ്ഥാനമാണ് എന്ന വലിയ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് വിജയിച്ച ശേഷം അവർ പറഞ്ഞു.
“താങ്ങാനാവുന്ന ചൈൽഡ് കെയർ, ശമ്പളത്തോടെയുള്ള മെഡിക്കൽ ലീവ്, പാർപ്പിടം, ആരോഗ്യ സംരക്ഷണം” എന്നിവയാണ് തൻ്റെ മറ്റ് മുൻഗണനകൾ എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മക്‌ബ്രൈഡ് സിബിഎസിനോട് പറഞ്ഞു,
ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ യുഎസ് തെരഞ്ഞെടുപ്പിൽ ചൂടേറിയ വിഷയമായിരുന്നു. ട്രാൻസ് വ്യക്തികളുടെ അവകാശങ്ങൾക്ക്ു വേണ്ടി ഡെമോക്രാറ്റുകൾ വാദിക്കുമ്പോൾ റിപ്പബ്ളിക്കന്മാർ അതിന് എതിരായിരുന്നു.
Sarah McBride the First Transgender Person In US Congress