സാറാമ്മ തോമസ് ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: ഇരവിപേരൂർ അഞ്ചനാട്ട് പാസ്റ്റർ ഐസക് തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (84) ചിക്കാഗോയിൽ അന്തരിച്ചു. റാന്നി ചെത്തൊങ്കര പാട്ടമ്പലം കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 13നും 14നും നടക്കും. മക്കൾ: ബെറ്റി വർഗീസ്, സൂസൻ കോശി, സണ്ണി തോമസ്. മരുമക്കൾ: ഈപ്പൻ വർഗീസ്, റെജി കോശി, മിനി തോമസ്. കൊച്ചുമക്കൾ: ജെറിൻ, ജഫറി, ക്രിസ്റ്റഫർ, എലിസ, കാലേബ്, റെബേക്ക, ജേക്കബ്. സഹോദരങ്ങൾ: ഏലിയാമ്മ കുര്യൻ, പാസ്റ്റർ പി വി കുരുവിള, പി വി സൈമൺ, പരേതരായ അന്നമ്മ എബ്രഹാം, പി വി സാമുവേൽ, മറിയാമ്മ.

സെപ്റ്റംബർ 13ന് വൈകുന്നേരം 5:30 മുതൽ 8 മണി വരെ ഗ്രേസ് ലയ്ക്കിലെ പള്ളിയിലാണ് ശുശ്രൂഷകൾ. (Fierce Church, 954 Brae Loch Road, Grace Lake). സെപ്റ്റംബർ 14ന് നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഗർണിയിലുള്ള വാറൻ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.

More Stories from this section

family-dental
witywide