കലാമണ്ഡലം ശിവദാസന് ആദരവുമായി ഓംകാരം ചിക്കാഗോ

ചിക്കാഗോ: ‌കലാമണ്ഡലം ശിവദാസനെ ഓംകാരം ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെണ്ടമേളം, തായമ്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളിൽ കഴിവ് തെളിയിച്ച അനുഗ്രഹീത കലാകാരനാണ് കലാമണ്ഡലം ശിവദാസൻ. ഇന്ത്യൻ മിനിസ്റ്ററി ഓഫ് ഹ്യൂമൻ റിസോഴ്സിന്‍റെ സീനിയർ ഫെല്ലോഷിപ്പ് അടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ചടങ്ങിൽ അരവിന്ദ് പിള്ള കലാമണ്ഡലം ശിവദാസനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഷിക്കാഗോയിൽ നിന്നും മിനിസോഡയിൽ നിന്നുമുള്ളവർ പങ്കെടുത്തു. കലാമണ്ഡലം ശിവദാസനെ പരിചയപ്പെടുവാനും ചെണ്ട കളരിയെകുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും ദീപക് നായർ: 847 361 4149, മഹേഷ് കൃഷ്ണൻ: 630 664 7431 എന്നിവരുമായി ബന്ധപ്പെടുക.

More Stories from this section

family-dental
witywide