സൗദി അറേബ്യ ആദ്യ മദ്യശാല തുറക്കുന്നു; അമുസ്ലീം നയതന്ത്രജ്ഞർക്കായെന്ന് റിപ്പോർട്ട്

റിയാദ്: രാജ്യത്തെ ആദ്യ മദ്യശാല തുറക്കാനൊരുങ്ങി സൗദി അറേബ്യ. തലസ്ഥാനമായ റിയാദിലാണ് നയതന്ത്ര ഉദ്യോഗസ്ഥർക്കായുള്ള മദ്യശാല തുറക്കാൻ പോകുന്നത്. അമുസ്ലീം നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും ഇവിടെ നിന്നും മദ്യപിക്കാൻ അനുമതിയെന്നാണ് വിവരം. സൗദി അറേബ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉപഭോക്താക്കൾ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് കോഡ് ലഭിക്കും. പ്രതിമാസം വാങ്ങി സൂക്ഷിക്കാവുന്ന മദ്യത്തിനും കണക്കുണ്ടാവും. റിയാദിലെ വിവിധ എംബസികളിൽ ജോലി ചെയ്യുന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വാങ്ങാനും സൂക്ഷിക്കാനും അനുമതിയുണ്ടാവുക. മുസ്ലീം നയതന്ത്ര ഉദ്യോഗസ്ഥർക്ക് മദ്യം ലഭിക്കില്ല.

ഇസ്ലാമിക നിയമങ്ങൾ കർശനമായി പാലിക്കുന്ന സൗദി അറേബ്യയിൽ കർശന മദ്യനിരോധനം നിലവിലുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിഷ്കാര നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ക്രൂഡോയിൽ അധിഷ്ഠിതമായ സൗദിയുടെ സാമ്പത്തിക വ്യവസ്ഥയെ പരിഷ്കരിക്കാനും വിനോദസഞ്ചാരമേഖലയെ വളർത്താനും കൂടുതൽ നിക്ഷേപം സൗദിയിൽ എത്തിക്കാനും ലക്ഷ്യമിട്ട് നിരവധി പരിഷ്കാര പദ്ധതികളാണ് വിഷൻ 2030യുടെ ഭാഗമായി സൗദിയിൽ നടപ്പാക്കുന്നത്.

More Stories from this section

family-dental
witywide