‘വലിയ തുക പിഴയടക്കേണ്ടി വരും’; സന്ദർശകർക്കും പ്രവാസികൾക്കും മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: അനധികൃതമായെത്തിയ ഹജ്ജ് തീർത്ഥാടകർക്കും വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർക്കുമെതിരെ കടുത്ത നടപടിക്ക് സൗദി അറേബ്യ. സൗദി അറേബ്യൻ സുരക്ഷാ ഏജൻസികൾ അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്കും ഹജ്ജ് തീർത്ഥാടകർക്കുമെതിരെ നടപടികൾ ശക്തമാക്കി. അനധികൃതമായി തങ്ങുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാനാണ് തീരുമാനം.

ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന വ്യക്തികളിൽ നിന്ന് 10,000 റിയാൽ (2,22,318.95 രൂപ) പിഴ ഈടാക്കും. വിസ കാലഹരണപ്പെട്ടതിന് ശേഷവും തൊഴിലാളികൾ രാജ്യത്ത് നിൽക്കുകയാണെങ്കിൽ അവരെ എത്തിച്ച റിക്രൂട്ടർമാരും തൊഴിലുടമകളും പിഴ നൽകേണ്ടി വരും. സന്ദർശകർ യഥാസമയം രാജ്യം വിട്ടുവെന്ന റിപ്പോർട്ട് നൽകാൻ സാധിച്ചില്ലെങ്കിൽ 50,000 റിയാൽ (11,11,594.77 രൂപ) വരെ പിഴയോ ആറ് മാസം തടവോ ലഭിച്ചേക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയും അറിയിച്ചു. നിയമലംഘകരെ നാടുകടത്താനും തീരുമാനമായി.

താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ആയിരക്കണക്കിന് വിദേശികളെയാണ് സൗദി അധികൃതർ അറസ്റ്റ് ചെയ്‌തത്. സന്ദർശന വിസകൾ ഹജ്ജ് പെർമിറ്റുകളായി ഉപയോഗിക്കാൻ കഴിയില്ലെന്നും സൗദി അധികൃതർ വ്യക്തമാക്കി.

Saudi Arabia warns illegal visiters and expats

More Stories from this section

family-dental
witywide