ന്യൂഡല്‍ഹി: മതപരമായ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സൗദിയിലെത്തി ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്ന പാക് പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ച് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ. ഇത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൗദി അധികൃതര്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കില്‍ പാകിസ്ഥാന്‍ ഉംറ, ഹജ്ജ് തീര്‍ഥാടകര്‍ക്ക് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.
സൗദിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന്, ഉംറ യാത്രകള്‍ സുഗമമാക്കുന്ന ട്രാവല്‍ ഏജന്‍സികളെ നിയന്ത്രിക്കാന്‍ പാകിസ്ഥാന്‍ മതകാര്യ മന്ത്രാലയം ”ഉംറ നിയമം” അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
Tags: